മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ 965 രൂപ ദിവസ വേതനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ മൂന്ന് താത്കാലിക ഒഴിവുകളുണ്ട്. ഒരു വര്‍ഷത്തേക്കാണ് നിയമനം. ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഉണ്ടായിരിക്കണം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷ, ബയോഡേറ്റ എന്നിവയുമായി ഡിസംബര്‍ ഒന്നിന് രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് നേരിട്ടെത്തണം. വെബ്‌സൈറ്റ്: www.cdckerala.org. ഫോണ്‍: 0471 2553540.