കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം നടത്തുന്ന വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിന്റെ ഭാഗമായ വികസിത് ഭാരത് ക്വിസ് ഒക്ടോബര്‍ 15 വരെ നടത്തും. https://mybharat.gov.in/quiz/quiz_dashboard/UzZIZmhEeWt6bmtzcGg1ZHQ1dWc3QT09 മുഖേനയാണ് ക്വിസ് നടത്തുക. വിജയിക്കുന്നവര്‍ നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രബന്ധ രചന മല്‍സരത്തിലേക്ക് യോഗ്യത നേടും. സംസ്ഥാനതല വിജയികള്‍ക്ക് വികസിത് ഭാരത് യങ്ങ് ലീഡേഴ്‌സ് ദേശീയതല പരിപാടിയില്‍ പങ്കെടുക്കാനും പ്രധാനമന്ത്രിയുമായി സംവദിക്കാനും അവസരം ലഭിക്കും. ക്വിസില്‍ ആദ്യ 10000 സ്ഥാനത്തില്‍ എത്തുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കും. ഫോണ്‍: 7558892580.