അനാചാരങ്ങള്‍ മുന്‍നിര്‍ത്തി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ഒരു കൂട്ടര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ആദിച്ചനല്ലൂര്‍ പ്ലാക്കാട് മൂര്‍ത്തി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ സി.ഡി.എസ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നവോത്ഥാന നായകര്‍ ഏറെ പൊരുതിയാണ് നമ്മുടെ നാടിനെ ഇന്നത്തെ നിലയിലെത്തിച്ചത്. അവര്‍ കൈമാറിയ നേട്ടങ്ങള്‍ വരും തലമുറയ്ക്ക് നല്‍കാന്‍ നമുക്ക് കഴിയണം. എല്ലാ മേഖലകളിലും തുല്യത നേടാനാണ് സ്ത്രീകള്‍ ശ്രമിക്കേണ്ടത് – മന്ത്രി പറഞ്ഞു.
പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ നിര്‍മിച്ച ആറു വീടുകളുടെ താക്കോല്‍ദാനവും ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ അനുബന്ധ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു.
ജി.എസ്.ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.പി. പ്രദീപ്, എന്‍. രവീന്ദ്രന്‍, ആദിച്ചനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ്, വൈസ് പ്രസിഡന്റ് നദീറ കൊച്ചസ്സന്‍, മറ്റു ജനപ്രതിനിധികള്‍, ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു സി. നായര്‍, സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ഷൈലജ സുദര്‍ശ് തുടങ്ങിയവര്‍ പങ്കെടുത്തു.