തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കുള്ള യൂണിഫോം, സഹായ ഉപകരണങ്ങള്‍ എന്നിവയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി പാനോക്കാരന്‍, പഞ്ചായത്ത് സെക്രട്ടറി പ്രതീഷ്, അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ്‌കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷെജി, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരായ ദീപക്, നിഷ എന്നിവര്‍ പങ്കെടുത്തു.