രുതൂര്‍ വെറ്ററിനറി ഡിസ്പന്‍സറി പരിസരത്തു നടന്ന തെരുവുനായ വാക്സിനേഷന്‍ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ 2025-2026 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ ചെലവിലാണ് വാക്സിനേഷന്‍ നടത്തുന്നത്. തെരുവുനായ്ക്കളെ കണ്ടെത്തി അവിടെവച്ച് തന്നെ വാക്സിന്‍ എടുത്ത ശേഷം വിട്ടയക്കുകയാണ് ചെയ്യുന്നത്. വാക്സിനെടുത്ത തെരുവ് നായകളെ തിരിച്ചറിയുന്നതിനായി ചായം തേക്കുകയും ചെയ്യും. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലാണ് വാക്സിനേഷന്‍ പുരോഗമിക്കുന്നത്. ഒരു വര്‍ഷത്തേക്ക് ആയിരിക്കും വാക്സിന്റെ കാലാവധി. പേവിഷബാധ തടഞ്ഞ് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് തെരുവുനായകള്‍ക്കായി പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നത്. പ്രത്യേക പരിശീലനം നേടിയ സംഘമാണ് നായകളെ പിടികൂടുന്നത്. രണ്ടു ദിവസങ്ങളിലായി പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പരിപാടിയില്‍ വൈസ് പ്രസിഡന്റ് നിഷിദ ദാസ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ഹസ്സന്‍, എം.പി ഉമ്മര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ നിമ തുടങ്ങിയവര്‍ പങ്കെടുത്തു.
