സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവിധ വായ്പ പദ്ധതികളില്‍ ജാമ്യമായി സ്വീകരിക്കുന്ന വസ്തുവിന്റെ വിലനിര്‍ണ്ണയം നടത്തുന്നതിന് റവന്യൂ സര്‍വീസില്‍ നിന്നും വിരമിച്ച വില്ലേജ് ഓഫീസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, തഹസില്‍ദാര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, സര്‍വീസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ആലപ്പുഴ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2262326, 9400068504.
