വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ സിബിഎൽ അഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ വിജയികളായി. മൂന്ന് മിനിറ്റ് 33 സെക്കൻ്റ് 34 മൈക്രോ സെക്കൻ്റിൽ ഫിനിഷ് ചെയ്താണ് വീയപുരം ജേതാക്കളായത്. മൂന്ന് മിനിറ്റും 33 സെക്കൻ്റും 62 മൈക്രോ സെക്കൻ്റും എടുത്ത് ഫിനിഷ് ചെയ്ത പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ മേൽപ്പാടം ചുണ്ടൻ രണ്ടാം സ്ഥാനവും
മൂന്ന് മിനിറ്റും 41 സെക്കൻ്റും 68 മൈക്രോ സെക്കൻ്റും എടുത്ത് ഫിനിഷ് ചെയ്ത നിരണം ബോട്ട് ക്ലബിൻ്റെ നിരണം ചുണ്ടൻ മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു.
