കേരള മോട്ടോര്‍ തൊഴിലാളി ബോര്‍ഡിലെ തൊഴിലാളികളുടെ അംഗത്വം നഷ്ടപ്പെടാതിരിക്കുന്നതിനായി നടത്തുന്ന കുടിശികനിവാരണ ക്യാമ്പുമായി ബന്ധപ്പെട്ട വാഹന പ്രചാരണയാത്ര കോട്ടയം ജില്ലയില്‍ ആരംഭിച്ചു. ബോര്‍ഡിന്റെ കോട്ടയം ജില്ലാ ഓഫീസിനു മുന്നില്‍ നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ജില്ലയിലെ പര്യടനം ഫ്‌ളാഗ് ഓഫ് ചെയ്തു.
ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ മനോജ് സെബാസ്റ്റ്യന്‍, ഉപദേശകസമിതി അംഗങ്ങളായ ടി.പി. അജയകുമാര്‍, സുമോദ് ടി. ജോസഫ്, എ.സി. സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം നഗരത്തില്‍ ഓട്ടോറിക്ഷകള്‍ റാലിയായി പ്രചാരണ വാഹനത്തെ അനുഗമിച്ചു. വാഹനം ശനിയാഴ്ചയും(സെപ്റ്റംബര്‍ 20) ജില്ലയില്‍ പര്യടനം നടത്തും.
അറുപതു വയസ് പൂര്‍ത്തിയാകാത്ത തൊഴിലാളികള്‍ക്കും എല്ലാ വാഹന ഉടമകള്‍ക്കും ഉടമ/തൊഴിലാളി വിഹിതത്തിന്റെ 2020 ജനുവരി ഒന്നു മുതലുള്ള കുടിശിക ഒക്ടോബര്‍ ഒന്നുമുതല്‍ 31 വരെ അടയ്ക്കുന്നതിന് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
കോട്ടയം ജില്ലാ ക്ഷേമനിധി ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന കുടിശിക നിവാരണ ക്യാമ്പുകളുടെ വിവരം ചുവടെ. (തീയതി, സ്ഥലം എന്ന ക്രമത്തില്‍):
ഒക്ടോബര്‍ 3- പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ്,
4- ചങ്ങനാശേരി ടൗണ്‍ ഹാള്‍,
6-ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്,
7- വൈക്കം വലിയകവല പി. കൃഷ്ണപിള്ള ഗ്രന്ഥശാല,
8- ഇരാറ്റുപേട്ട വ്യാപാരഭവന്‍ ഹാള്‍,
9- കുമരകം പഞ്ചായത്ത് ഹാള്‍
10- പാമ്പാടി അധ്യാപക അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാള്‍,
13-ഉഴവൂര്‍ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറി,
14-പൊന്‍കുന്നം രാജേന്ദ്ര മൈതാനം,
15- മുണ്ടക്കയം ബസ് സ്റ്റാന്‍ഡ്,
16- കറുകച്ചാല്‍ പഞ്ചായത്ത് ഓഫീസ്,
18- ബ്രഹ്‌മമംഗലം വടകര കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം,
18-കുറുപ്പന്തറ മാഞ്ഞൂര്‍ പഞ്ചാത്ത് ഓഫീസ്.
