വയനാട് വിനോദ സഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റിന്റെ ലോഗോ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ പ്രകാശനം ചെയ്തു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഏഴ് വരെ കാരാപ്പുഴ ഡാം ഗാർഡനിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെയും കർണ്ണാടകത്തിലെയും വിവിധ കലാകാരന്മാരുടെയും ട്രൂപുകളുടെയും പരിപാടികൾ അരങ്ങേറും. വയനാട് ഉത്സവം 2025 ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.