കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വനിതാ -ശിശുവികസന വകുപ്പുമായി ചേര്‍ന്ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ സംഘടിപ്പിച്ച സ്ത്രീപക്ഷ നവകേരളം പരിപാടി സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്തു.

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, പി.ആര്‍. അനുപമ, ഹൈമി ബോബി, ജില്ലാ പഞ്ചായത്ത് അംഗം രാധാ വി. നായര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ടിജു റേച്ചല്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.