മാവേലിക്കര: തഴക്കര ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച പഞ്ചായത്ത് ഓഫീസ് കെട്ടിടം ആർ.രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ജനകീയ ആ സൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്് പഞ്ചായത്ത് ഓഫീസ് കെട്ടിടം നവീകരിച്ചത്. തഴക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സല സോമൻ അധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘു പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മൻ, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.പി. വിക്രമനുണ്ണിത്താൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. അനിരുദ്ധൻ തുടങ്ങിയവർ പ്രസംഗിച്ചു.
