ചെങ്ങന്നൂർ : ശിശു വികസന പദ്ധതിയിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാർക്ക്് സഹായ ഉപകരണങ്ങൾ നൽകുന്നതിന്റെ ഭാഗമായി ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നതിനുള്ള മെഡിക്കൽ ക്യാമ്പ് നടന്നു.ബ്ലോക്കു പഞ്ചായത്തിന്റെ വാർഷിക പദ്ധതി പ്രകാരമാണിത്. സജി ചെറിയാൻ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ബ്ലോക്കു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി വിവേക് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ജോജി ചെറിയാൻ, ബ്ലോക്കു പഞ്ചായത്തംഗങ്ങളായ ഷാളിനി രാജൻ, ശ്രീവിദ്യാ മാധവൻ, ശിശുവികസന പദ്ധതി ഓഫീസർ സി.ഐ വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.
