കേരള ആർട്ടിസാൻസ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ  ഗോൾഡ് അപ്രൈസർ ട്രെയിനിംഗ് ഫോർ ട്രഡീഷണൽ ഗോൾഡ്സ്മിത്ത്സ്
എന്ന പേരിൽ  അഞ്ചു ദിന പരിശീലനം  നടത്തുന്നു.
ഇതിലേക്ക് തെരഞ്ഞെടുക്കുന്നതിനായി പരമ്പരാഗത സ്വർണതൊഴിലാളി വിഭാഗത്തിൽ ഉൾപ്പെടുന്നതും കാഡ്കോയുടെ ലേബർ ഡേറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഇടുക്കി, ആലപ്പുഴ, തൃശ്ശൂർ, എറണാകുളം ജില്ലകളിലെ ആർട്ടിസാൻമാർക്ക് സെപ്റ്റംബർ 29 ന്  കാഡ്‌കോയുടെ എറണാകുളം മധ്യമേഖലാ ഓഫീസിൽ
അഭിമുഖം നടത്തും.

താൽപര്യമുള്ളവർ വിദ്യാഭ്യാസ രേഖ, വയസ്സ് തെളിയിക്കുന്ന രേഖ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം  രാവിലെ 10.30 ന് എത്തണം. വിലാസം കേരള ആർട്ടിസാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മദ്ധ്യമേഖലാ ഓഫീസ്, ബിൽഡിംഗ് നം.43/35 ബി, ബിൽഡിംഗ് നം. 43 ഡി 1, നളന്ത കൃഷ്ണ ആർക്കേഡ്, ചാത്തൻങ്ങാട് റോഡ്, പാലാരിവട്ടം.പി.ഒ,  എറണാകുളം-682025. ഫോൺ:0484-2539956.