വിജ്ഞാന കേരളം വിജ്ഞാന തൃശ്ശൂര്‍ പദ്ധതിയുടെ ഭാഗമായി ജോബ് സ്റ്റേഷന്റെ നേതൃത്വത്തില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ‘നാളെക്കായി ഇന്ന് തന്നെ’ എന്ന പേരില്‍ പ്രാദേശിക തൊഴില്‍മേള സംഘടിപ്പിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന തൊഴില്‍മേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി പ്രമോദ് അധ്യക്ഷത വഹിച്ചു. തൊഴില്‍ മേളയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 10 തൊഴില്‍ദാതാക്കളും 200 ല്‍പ്പരം ഉദ്യോഗാര്‍ത്ഥികളും പങ്കെടുത്തു.
വിജ്ഞാനകേരളം ജില്ലാ-മിഷന്‍ സീനിയര്‍ പ്രോഗ്രാം എക്‌സിക്യുട്ടീവ് അരുണ്‍ റോയ് പനയ്ക്കല്‍ വിഷയാവതരണം നടത്തി. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. ഷോബി, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജയന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.കെ ഹരിദാസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാരി ശിവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എസ് മണികണ്ഠന്‍, സിന്ധു ബാലന്‍, കെ.കെ മണി, മുഹമ്മദ് ഷാഫി, ജോയിന്റ് ബി.ടി.ഒ ജുജു ജോര്‍ജ്, ജോബ് സ്റ്റേഷന്‍ ചാര്‍ജ് ഓഫീസര്‍ എം.ആര്‍ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
