സുൽത്താൻ ബത്തേരി നഗരസഭയുടെ ടിഎസ്പി ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വെള്ളപ്പാട്ട് അങ്കണവാടി നഗരസഭ ചെയർപേഴ്സൺ ടി കെ. രമേശ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ഷീബ ചാക്കോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ റഷീദ്, ഷാമില ജുനൈസ്, സിഡിപിഒ ബിന്ദു കെ, എടിഡിഒ രാജശ്രീ, കൗൺസിലർമാരായ കെ സി യോഹന്നാൻ, പ്രിയ വിനോദ്, സംഷാദ്, എ സി ഹേമ, ഐസിഡിഎസ് സൂപ്പർവൈസർ കെ വി ശ്രുതി എന്നിവർ പങ്കെടുത്തു.
