ജില്ലാ പഞ്ചായത്തിൽ ഡ്രൈവർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡ്രൈവിങ് ലൈസൻസുള്ള 18-41നുമിടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് കാഴ്ച, കേൾവി, പൊതു ആരോഗ്യം എന്നിവയ്ക്കുള്ള മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. അപേക്ഷകൾ സെപ്റ്റംബർ 30 വൈകിട്ട് മൂന്നിനകം നൽകണം. അപേക്ഷ ഫോം ജില്ലാ പഞ്ചായത്ത് ഓഫീസിൽ ലഭ്യമാണ്.