കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ദന്തല്‍ വിഭാഗത്തില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിന് അഭിമുഖം സെപ്റ്റംബര്‍ 25 രാവിലെ 10.30 ന് നടക്കും. ബിഡിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ദന്തല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകളുടെ അസലും പകര്‍പ്പും സഹിതം കോന്നി മെഡിക്കല്‍ കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന.  രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10 വരെ. ഫോണ്‍: 0468 2344823, 2344803