ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഉന്നത നിലവാരത്തിലുള്ള സേവനം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് ടാക്സി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നൽകുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെയും ഡിടിപിസിയുടെയും ആഭിമുഖ്യത്തിൽ സെപ്റ്റംബര്‍ 28നാണ് പരിശീലനം. രാവിലെ 9.30 മുതൽ അമ്പലവയൽ വയനാട് ഹെറിറ്റേജ് മ്യൂസിയത്തിൽ നടക്കുന്ന പരിശീലനം വിജയകരമയി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കിറ്റ്ഡ് ബാഡ്ജ് നൽകും. ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍മാര്‍ ഡ്രൈവിങ് ലൈസൻസ് സഹിതം മാനേജര്‍, വയനാട് ഹെറിറ്റേജ് മ്യൂസിയം, അമ്പലവയൽ എന്ന വിലാസത്തിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 9605635409, 7593892855.
