മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തു വിഹിതമടക്കുകയും, 60 വയസ്സ് പൂർത്തിയായി പെൻഷൻ വാങ്ങുന്നതുമായ മത്സ്യതൊഴിലാളികൾക്കും, അനുബന്ധ തൊഴിലാളികൾക്കും വിരമിക്കൽ ആനുകൂല്യത്തിന് അപേക്ഷിക്കാം. അപേക്ഷകർ സേവന പെൻഷൻ സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ച ആധാർ കാർഡ്, പെൻഷൻ ബുക്ക്, ബാങ്ക് പാസ്ബുക്ക്, മത്സ്യതൊഴിലാളി പാസ്ബുക്ക് എന്നിവയുടെ പകർപ്പുകളും അപേക്ഷയും സെപ്റ്റംബർ 30നകം ബന്ധപ്പെട്ട മത്സ്യബോർഡ് ഫിഷറീസ് ഓഫീസിൽ നൽകണം. സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റുന്ന മത്സ്യതൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും അപേക്ഷ നൽകാം. സേവന പെൻഷൻ സൈറ്റിലും, ആധാറിലും പേര് വ്യത്യാസമുളളവർ നിർബന്ധമായും അക്ഷയകേന്ദ്രം മുഖേന ആധാർ സീഡിങ്ങ്/ ഓതന്റിക്കേഷൻ പൂർത്തിയാക്കിയ ശേഷം മാത്രം അപേക്ഷിക്കണം. ഫോൺ: 0495 2383782.
