ആലപ്പുഴ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 2025 ലെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ജില്ലാതല ക്വിസ് മത്സരം സെപ്റ്റംബര്‍ 29 ന് രാവിലെ 11 മണിക്ക് ആലപ്പുഴ റെയ്ബാന്‍ മിനി ഓഡിറ്റോറിയത്തില്‍ നടക്കും. എല്ലാ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും അംഗീകൃത എയ്ഡഡ്, അണ് എയ്ഡഡ്, സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍ക്കും പങ്കെടുക്കാം. ഒരു സ്കൂളില്‍ നിന്നും രണ്ടു പേരടങ്ങുന്ന ഒരു ടീം മാത്രമേ പങ്കെടുക്കാവൂ. മത്സര വിഷയം ‘ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും പൊതു വിജ്ഞാനവും ‘ എന്നതാണ്. മത്സരങ്ങള്‍ പൂര്‍ണ്ണമായും മലയാള ഭാഷയിലായിരിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകളെ തിരുവനന്തപുരത്തെ ഖാദി ബോര്‍ഡ് ആസ്ഥാന കാര്യാലയത്തില്‍ വെച്ച് നടക്കുന്ന സംസ്ഥാനതല ഗാന്ധിജയന്തി ക്വിസ് മത്സരത്തില്‍ പങ്കെടുപ്പിക്കും. കൂടാതെ ജില്ലാതല മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും മൊമെന്റോയും വിതരണം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സെപ്തംബര്‍ 26 ന് അഞ്ചു മണിക്ക് മുമ്പ് ആലപ്പുഴ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 8547052341, ഇമെയില്‍ poalp@kkvib.org
