ജില്ലയില്‍ മൃഗചികിത്സ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്ന മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റില്‍ ഒരു റേഡിയോഗ്രാഫറുടെ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 27 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍- 0497 2700267