അട്ടപ്പാടിയിലെ ആദ്യത്തെ മാ കെയര്‍ സെന്റര്‍ ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു. വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ വിലയില്‍ ലഘുഭക്ഷണമുള്‍പ്പടെയുള്ള സാധനങ്ങള്‍ ലഭ്യമാക്കാനാണ് മാ കെയര്‍ സെന്റര്‍ ആരംഭിച്ചത്. പൊതു വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കുടുംബശ്രീ സംരംഭമാണ് മാ കെയര്‍ സെന്റര്‍. കുടുംബശ്രീ അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതിയുടെ കീഴില്‍ ഷോളയൂര്‍ ഊരുസമിതിയിലെ രാധ രാഹുല്‍, അനിത പഴനിസ്വാമി, രാജേശ്വരി മണികണ്ഠന്‍, ജയലക്ഷ്മി രാജന്‍ എന്നിവര്‍ ആണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാ കെയര്‍ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ നിര്‍വഹിച്ചു. പരിപാടിയില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ അധ്യക്ഷയായി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എം.എസ് സുമ, കുടുംബശ്രീ അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ ബി.എസ് മനോജ് , കുടുംബശ്രീ ഷോളയൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് സെലീന ഷണ്മുഖന്‍, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.