സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനില്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി-വര്‍ഗ, ന്യൂനപക്ഷ, പൊതു വിഭാഗങ്ങളിലുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. പ്രായപരിധി: 18 – 55 വയസ്. നാല് മുതല്‍ എട്ട് ശതമാനം വരെ പലിശനിരക്കില്‍ വസ്തു/ ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയിലാണ് വായ്പ അനുവദിക്കുക. അപേക്ഷ mithrasoft.kswdc.org ല്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് : ജില്ലാ ഓഫീസ്, വനിതാ വികസന കോര്‍പ്പറേഷന്‍, രണ്ടാം നില, എന്‍ തങ്കപ്പന്‍ മെമ്മോറിയല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ക്ലോക്ക് ടവറിനു സമീപം, ചിന്നക്കട, കൊല്ലം- 691001, ഫോണ്‍: 9188606806.