വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം, ആത്മഹത്യാപ്രവണത, ഡിജിറ്റൽ അഡിക്ഷൻ, അക്രമവാസന എന്നിവ ഒഴിവാക്കുന്നതിന് വേണ്ടി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ജീവിതോത്സവം പരിപാടിയുടെ സുൽത്താൻ ബത്തേരി ക്ലസ്റ്റർതല ഉദ്ഘാടനം മൂലങ്കാവ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ അമൽ ജോയ് നിർവ്വഹിച്ചു. പരിപാടിയുടെ ഭാഗമായി തുടർച്ചയായ 21 ദിവസം വിദ്യാർതികൾക്കായി ചലഞ്ചുകളും ആവിഷ്കരിച്ചിട്ടുണ്ട്. ഓക്ടോബർ 14ന് കാർണിവലോട് കൂടിയാണ് പരിപാടിയുടെ സമാപനം.

പ്രോഗ്രാം ഓഫീസർ അബ്ദുൽ സലിം വി.പി പദ്ധതിവിശദീകരണം നടത്തി. വിദ്യാര്‍ത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ടി.കെ പ്രഷിബ അധ്യക്ഷത വഹിച്ച പരിപാടിയിൽ പിടിഎ പ്രസിഡന്റ് എൻ ബാബു, ഹെഡ്‍മാസ്റ്റർ എം.സി അശോകൻ, എംപിടിഎ പ്രസിഡന്റ്‌ നിഷ, ക്ലസ്റ്റർ കൺവീനർ എം.കെ രാജേന്ദ്രൻ, ടി.കെ ശ്രീജിത്ത്‌, കൃഷ്ണപ്രിയ, എൻ.എസ്.എസ് ലീഡർ സി.എ അംന, ഗൗരി നന്ദന, ജോയൽ ജോർജ് എന്നിവർ സംസാരിച്ചു.