സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളുടെ സൗന്ദര്യവത്കരണ പദ്ധതി പ്രകാരം കൊല്ലം ജില്ലാ കളക്ട്രേറ്റും മുഖംമിനുക്കി. ഐ.എസ്.ഒ നിലവാരത്തിലേക്ക് സേവനങ്ങള്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി മൂന്ന് നിലകളിലേയും ചുവരുകളില്‍ നിറയുന്നത് കലാവിരുതിന്റെ നിറക്കൂട്ടുകള്‍.

സൗന്ദര്യവത്കരണത്തിന്റെ ഭാഗമായിനടത്തിയ പ്രവര്‍ത്തനങ്ങളുടെ സമര്‍പണം സെപ്തംബര്‍ 27ന് വൈകിട്ട് നാലിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയാകും. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍ ചിത്രസമര്‍പണം നടത്തും.

കേരള ലളിതകലാ അക്കാഡമി പുരസ്‌കാര ജേതാവായ ആശ്രാമം സന്തോഷിന്റെ നേതൃത്വത്തിലാണ് ചുവരുകളിലേക്ക് ചിത്രങ്ങള്‍നിറഞ്ഞത്.   കൊല്ലത്തിന്റെ സ്വാതന്ത്ര്യസമരപാരമ്പര്യവും ചരിത്രപ്രാധാന്യവും വെളിപ്പെടുത്തുന്ന പോരോട്ടങ്ങളും ഉള്‍പ്പെടുത്തിയുള്ള ചിത്രകലാ രീതിയാണ് അവലംബിച്ചിട്ടുള്ളത്. ചവറ ഐ.ആര്‍.ഇയുടെ സാമൂഹിക സുരക്ഷാനിധിയുടെ പിന്തുണയോടെയാണ് പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കിയത്.

എം.പിമാരായ എന്‍.കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, എം.എല്‍.എമാരായ എം. മുകേഷ്, എം. നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്‍, ജി. എസ്. ജയലാല്‍, ഡോ. സുജിത് വിജയന്‍പിള്ള, പി. എസ്. സുപാല്‍, പി. സി. വിഷ്ണുനാഥ്, സി. ആര്‍. മഹേഷ്, മേയര്‍ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍, ചവറ ഐ.ആര്‍.ഇ.എല്‍ ജനറല്‍മാനേജര്‍-ഹെഡ് എന്‍.എസ്. അജിത്, എ.ഡി.എം ജി. നിര്‍മല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.