പേവിഷബാധ പ്രതിരോധത്തിന് സാമൂഹ്യ ഇടപെടൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും ആഭിമുഖ്യത്തിൽ വൈത്തിരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. മൃഗങ്ങളുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മൃഗങ്ങളുടെ കടിയോ മാന്തലോ നക്കലോ ഏറ്റാലുള്ള പ്രഥമ ശുശ്രൂഷ, സമയബന്ധിതമായ കുത്തിവെപ്പുകൾ, വളത്തുമൃഗങ്ങൾക്ക് എടുക്കേണ്ട കുത്തിവെപ്പുകൾ എന്നീ മേഖലകളിലായിരുന്നു പരിശീലനം.
ലോക പേവിഷബാധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ബോധവത്കരണ പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ദേവസി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ടി മോഹൻദാസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സമീഹ സൈതലവി, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ പി ദിനീഷ്, വൈത്തിരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ തോമസ്, വൈത്തിരി താലൂക് ആശുപത്രി സൂപ്രണ്ട് ഡോ പ്രിയ സേനൻ, അർബൻ എപ്പിഡമിയോളജിസ്റ്റ് ഡോ. ഗാന സരസ്വതി, പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആർ എൽ രതീഷ്, ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ.എം മുസ്‌തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ പി.എം ഫസൽ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രിയരഞ്ജിനി, പ്രിൻസിപ്പൾ റസീന, പി.ടി.എ പ്രസിഡണ്ട് സി ഫൈസൽ, വൈത്തിരി താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുജീബ് സലീം എന്നിവർ സംസാരിച്ചു.
