പയ്യന്നൂർ വെള്ളോറ ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിൽ രണ്ട് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 24ന് വൈകീട്ട് അഞ്ച് മണിക്കകം ദേവസ്വം ബോർഡിന്റെ നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്‌സൈറ്റ്, നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.