ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സുരക്ഷാരഥം ട്രെയിനിംഗ് ബസ് ഉപയോഗിച്ച് പരിശീലനക്ലാസ് സംഘടിപ്പിച്ചു. വളവനാട് എന്‍.സി ജോണ്‍ ആന്‍ഡ് സണ്‍സ് ഫാക്ടറിയില്‍ നടന്ന പരിശീലനത്തില്‍ അനില്‍ കുര്യാക്കോസ്, വി എസ് ജയലാല്‍, എല്‍ കൈലാസ് കുമാര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ജില്ലയില്‍ വിവിധ ഫാക്ടറികളിലായി ഇതുവരെ 26 പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഫാക്ടറികളില്‍ സുരക്ഷാരഥം ഉപയോഗിച്ചുള്ള പരിശീലനം തുടരുമെന്ന് ആലപ്പുഴ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ എല്‍ കൈലാസ് കുമാര്‍ അറിയിച്ചു.