കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഒക്ടോബർ 9 ന് രാവിലെ 11 ന് എറണാകുളം മറൈൻ ഡ്രൈവിലുള്ള പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തുന്നു. പ്രസ്തുത സിറ്റിംഗിൽ മൺപാത്ര നിർമ്മാണ വിഭാഗത്തിൽപ്പെടുന്ന കുലാല, കുലാലനായർ വിഭാഗങ്ങളും കുശവൻ വിഭാഗവും ഒന്നാണോ എന്നത് സംബന്ധിച്ച് ഉപദേശം നൽകുന്ന വിഷയം, പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി (2021-23) വയനാട് ജില്ലാ മൗണ്ടാടൻ ചെട്ടി സമുദായ സംഘം പ്രസിഡന്റ് സി. വി. വേലായുധൻ സമർപ്പിച്ച ഹർജി, കള്ളർ, പിറൻ മലൈ കള്ളൻ ജാതികളെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം എന്നിവ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ ഡോ. ബെന്നറ്റ് സൈലം, സുബൈദാ ഇസ്ഹാക്ക്, മെമ്പർ സെക്രട്ടറി എന്നിവർ സിറ്റിംഗിൽ പങ്കെടുക്കും.
