കോട്ടയം ജില്ലയിലെ ഓർഫനേജ് കൺട്രോൾ ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് കൗൺസലറെ നിയമിക്കുന്നതിന് ഒക്ടോബർ 16ന് രാവിലെ 10.30ന് എ.ഡി.എമ്മിന്റെ ചേംബറിൽ വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രായം 25 വയസിനു മുകളിൽ. എം.എസ്.ഡബ്ല്യൂ (മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക്)ക്കാർക്കു മുൻഗണന. ഇല്ലാത്തപക്ഷം എം.എ/ എം.എസ്.സി. സൈക്കോളജിയിൽ 10 വർഷത്തെ പ്രവൃത്തി പരിചയമോ, പ്രാദേശിക/ മലയോര/ആദിവാസ മേഖലകളിൽ ബിരുദവുമായി 20 വർഷത്തെ അനുഭവമുള്ളവരെയും പരിഗണിക്കും. അസൽ രേഖകളും പകർപ്പുമായി ദിവസം രാവിലെ 9.30 ന് എത്തണം. ഫോൺ: 0481 2563980.
