ധനുവച്ചപുരം ഗവ. ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ താത്കാലിക നിയമനത്തിന് 9ന് രാവിലെ 10 മണിക്ക് ഇന്റർവ്യു നടത്തും. ടൂൾ ആൻഡ് ഡൈ മേക്കർ, മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയൻസസ്, വെൽഡർ, മെഷിനിസ്റ്റ് ട്രേഡുകളിലാണ് ഒഴിവ്. ബന്ധപ്പെട്ട ട്രേഡിൽ എൻടിസിയും മൂന്ന് വർഷത്തെ പ്രവർത്തനപരിചയവും/ ബന്ധപ്പെട്ട ട്രേഡിൽ എൻഎസിയും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവും/ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.