സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ എറണാകുളം കോഴിക്കോട് റീജിയണൽ ഓഫീസുകളിൽ റീജിയണൽ എസ്.ആർ.സി കോ-ഓഡിനേറ്ററെ ഒരു വർഷത്തേക്ക് കരാറിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 15 ന് വൈകിട്ട് 5 മണിക്കകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ, പൂജപ്പുര (പി.ഒ) തിരുവനന്തപുരം- 12 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. രണ്ട് ഒഴിവുണ്ട്.
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എംഎസ്ഡബ്ല്യുവിൽ ബിരുദമോ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎസ്ഡബ്ല്യു ബിരുദവും ആണ് യോഗ്യത. ഏതെങ്കിലും സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭിന്നശേഷി മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയം വേണം. പ്രതിമാസം 28100 രൂപയാണ് ശമ്പളം.
