തിരുവനന്തപുരം പബ്ലിക് ഓഫീസിലെ സ്റ്റേറ്റ് ലാൻഡ് ബോർഡ് സെക്രട്ടറിയുടെ KL.06.E.7576 നമ്പർ ടൊയോട്ട ഇന്നൊവ കാർ ലേലം ചെയ്യുന്നു. ലേല ശേഷം ഈ വാഹനം 5 വർഷത്തേക്ക് തിരികെ ഈ കാര്യാലയത്തിലേക്ക് വാടകയ്ക്ക് എടുക്കുന്നതിനുള്ള ദർഘാസ് ക്ഷണിച്ചു. ഒക്ടോബർ 13 വൈകിട്ട് 4 മണിക്ക് മുമ്പായി ദർഘാസ് സമർപ്പിക്കണം. 14 ന് രാവിലെ 11.15 ന് ഈ ഓഫീസിൽ വച്ചാണ് ലേലം. ദർഘാസ്/ ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ഒക്ടോബർ 10 വൈകിട്ട് നാല് മണി വരെ സെക്രട്ടറിയുടെ അനുമതിയോടെ വാഹനം പരിശോധിക്കാം. വിശദവിവരങ്ങൾക്ക്: 0471-2322841/ 7012998465.
