മാനന്തവാടി ഗവ. പോളിടെക്നിക്ക് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെയും ആഭിമുഖ്യത്തിൽ പോളിടെക്നിക്ക് കോളജിൽ ഹൃദയപൂർവം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി പോളിടെക്നിക്ക് പ്രിൻസിപ്പൽ എം.ജെ ബിജു അധ്യക്ഷത വഹിച്ച പരിപാടി വാർഡ് മെമ്പർ എം.പി വത്സൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരുമടക്കം 40 പേർ ക്യാമ്പിൽ സന്നദ്ധ രക്തദാനം നടത്തി. മെഡിക്കൽ ഓഫീസർ ഡോ. വി.ദിവ്യ, ജ്യോതിസ് പോൾ, എൻ.വി രെമിത, ശ്രിയ എന്നിവർ സംസാരിച്ചു.
