കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിനു കീഴിലുള്ള തളിപ്പറമ്പ് കരിമ്പം ഫാമില്‍ കാഷ്വല്‍ ലേബറര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. തളിപ്പറമ്പ്, പന്നിയൂര്‍, കുറുമാത്തൂര്‍ വില്ലേജുകളില്‍ സ്ഥിരതാമസക്കാരായ 18 നും 41 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 15 നകം തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ എംപ്ലോയ്മെന്റ് ഓഫീസര്‍, ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മിനി സിവില്‍ സ്റ്റേഷന്‍, തളിപ്പറമ്പ് എന്ന വിലാസത്തില്‍ ലഭിക്കും. ഇ മെയില്‍: teetpmb.emp.lbr@kerala.gov.in, ഫോണ്‍: 0460 2209400