വിഷൻ 2031 സംസ്ഥാനതല കാർഷിക ശില്പശാല ഒക്ടോബർ 25ന് ആലപ്പുഴയിൽ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായുള്ള സ്വാഗത സംഘ രൂപീകരണ യോഗം 15ന് രാവിലെ 11 മണിക്ക് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും. ജില്ലാ കാർഷിക വികസന സമിതി അംഗങ്ങളും പങ്കെടുക്കണം.