ആലപ്പുഴ: ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്ചുതാനന്ദന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പൗരകേന്ദ്രീകൃത സേവനം സംബന്ധിച്ച സിറ്റിങ്ങിൽ രാവിലെ പങ്കെടുത്തത് ഇരുന്നൂറോളം പേർ.ഒരുമണി വരെ നടന്ന ചർ്ച്ചയിൽ 30 പേർ ചെയർമാന് മുന്നിൽ അഭിപ്രായം രേഖപ്പെടുത്തി. നിർദ്ദേശങ്ങൾക്കൊപ്പം നിരവധി പരാതികളും ഉന്നയിക്കപ്പെട്ടു. സിറ്റിങിൽ 90 നിവേദനങ്ങൾ ലഭിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരികൾക്ക് ശുപാർശ ചെയ്യുമെന്ന് വി.എസ് അറിയിച്ചു. ഉച്ച കഴിഞ്ഞ് നടന്ന സെമിനാറിൽ ചെയർമാനെ കൂടാതെ കമ്മീഷനംഗം സി.പി നായർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജില്ലാ കളക്ടർ എസ്. സുഹാസ്, മെമ്പർ സെക്രട്ടറി ഷീലാ തോമസ്, മുൻ എം.പി സി.എസ് സുജാത, മുൻ എം.എൽ.എ വി.ദിനകരൻ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണൻ തുടങ്ങിയവർ പങ്കെടുത്തു.
