ചെങ്ങളായി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് രജിസ്ട്രേഷന്, മ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി മോഹനന് അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സണ്‍ കെ.കെ രവി മാസ്റ്റര്‍ സംസ്ഥാനതല വികസന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.യു ഹരികൃഷ്ണന് പഞ്ചായത്ത്തല വികസന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന വീഡിയോ, പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഡോക്യുമെന്ററി എന്നിവ പ്രദര്‍ശിപ്പിച്ചു.
തുടര്‍ന്ന് വികസന കാര്യങ്ങളില്‍ പൊതു ചര്‍ച്ചയും നടത്തി. വികസന സദസിന്റെ ഭാഗമായി കെ സ്മാര്‍ട്ട് ക്ലിനിക്, വിജ്ഞാന കേരളം തൊഴില്‍ മേള, ഓക്സലോ ഫെസ്റ്റ്, വിവിധ കലാ പരിപാടികള്‍, കലാകായിക രംഗത്തുള്ളവര്‍ക്കുള്ള അനുമോദനം എന്നിവയും സംഘടിപ്പിച്ചു. പഞ്ചായത്ത് പരിസരത്ത് നടത്തിയ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളായി.
ബ്ലോക്ക് പഞ്ചായത്തംഗം എന്‍ നാരായണന്, ചെങ്ങളായി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ ജനാര്ദ്ദനന്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം എം പ്രജോഷ്, കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന് അംഗം കെഎസ്ഇബി വിജയന്, ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി ഗോവിന്ദന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ എം.വി ബിന്ദു, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
