സംസ്ഥാന സർക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങൾ അവതരിപ്പിച്ച് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് നടത്തി. മുൻ എംഎൽഎ ടി.വി രാജേഷ് ഉദ്ഘാടനം ചെയ്തു. എം വിജിൻ എം എൽ എ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ അധ്യക്ഷയായി. റിസോഴ്സ് പേഴ്സൺ എം.പി ബാബുരാജ് ആമുഖഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി ഷിബു കരുൺ പഞ്ചായത്ത് വികസന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്തിന്റെയും സംസ്ഥാനത്തിന്റെയും വികസന നേട്ടങ്ങൾ അവതരിപ്പിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. പഞ്ചായത്ത് വികസന രേഖ പഞ്ചായത്ത് സെക്രട്ടറി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ദാമോദരന് നൽകി പ്രകാശനം ചെയ്തു. തുടർന്ന് പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു.
വികസന സദസ്സിൽ പങ്കെടുക്കുന്നവർക്ക് കെ സ്മാർട്ട് സേവനം ലഭ്യമാക്കി. വയോജന സംഗമവും നടത്തി. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുന്നതിനായി ഓപ്പൺ ഫോറം നടത്തി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം സി.ഐ വത്സല ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജ കൈപ്രത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മോഹനൻ, അസിസ്റ്റന്റ് സെക്രട്ടറി പി.കെ സജിത, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പത്മനാഭൻ, ഇ.പി ബാലകൃഷ്ണൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി.വി ചന്ദ്രൻ, ടി.പി പ്രകാശൻ, ടി രാജൻ ടി.പി ഗോവിന്ദൻ നമ്പ്യാർ എന്നിവർ പങ്കെടുത്തു.
