കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2016-19) ഡിസംബർ 20ന് രാവിലെ 10ന് കാസർഗോഡ് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. കാസർഗോഡ് ജില്ലയിലെ വിവിധ പരിസ്ഥിതി മലിനീകരണ പ്രശ്നങ്ങൾ സംബന്ധിച്ച് സമിതിയുടെ പരിഗണനയിലുള്ള നിവേദനങ്ങളിൽ വകുപ്പുദ്യോഗസ്ഥരിൽ നിന്നും തെളിവെടുക്കും. പരിസ്ഥിതി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും നിവേദനങ്ങൾ സ്വീകരിക്കും. കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂർ തുടങ്ങിയ സ്ഥലങ്ങൾ സമിതി സന്ദർശിക്കും.
