കുഞ്ഞിമംഗലം പഞ്ചായത്തിലെ എടനാട് ചെറാട്ട് ഈസ്റ്റ്‌ എടാട്ട് മഹാത്മാ വായനശാല നൊടിച്ചേരി റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തി എം വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിലവിലുളള റോഡ് 4.50 മീറ്ററായി വീതി കൂട്ടി ബി എം ബി സി നിലവാരത്തിൽ മെക്കാഡം ടാറിംഗ് ചെയ്യും. ആവശ്യമായ റോഡ് സുരക്ഷാ അടയാളങ്ങൾ ഏർപ്പെടുത്തിയും ഷോൾഡർ കോൺഗ്രീറ്റ്, ഡ്രെയിനേജ് കവറിംഗ് സ്ലാബ്, സംരക്ഷണ ഭിത്തി എന്നിവയും പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ ഒരു കോടി രൂപയാണ് അനുവദിച്ചത്.

കുഞ്ഞിമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ പ്രാർത്ഥന അധ്യക്ഷയായി. പിഡബ്ല്യുഡി ഓഫീസർ നീന നാരായണൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ കെ.പി റീന, വാർഡ് അംഗങ്ങളായ കെ അശോകൻ, കെ മുരളീധരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ടി അമ്പു, കെ.കെ ജയപ്രകാശ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.