തുറവൂർ: കേരപ്രിയ നാളികേര ഉൽപ്പാദക സംഘം 10,000 തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിച്ചു.തമിഴ്നാട് ഉദുമൽപേട്ടിൽ നിന്നെത്തിച്ച വിത്ത് തേങ്ങയിൽ നിന്നാണ് അത്യുൽപ്പാദന ശേഷിയുള്ള തൈകൾ ഉൽപ്പാദിപ്പിച്ചിരിക്കുന്നത്. നാളികേര വികസന ബോർഡിന്റെ കീഴിലെ 14 നാളികേര ഉൽപ്പാദക യൂണിറ്റുകളുടെ കൂട്ടായ്മയാണ് കേര പ്രിയ സംഘം. 1,400 കർഷകരാണ് സംഘത്തിലുള്ളത്. ഗ്രോബാഗിൽ മണലും വളവും നിറച്ച് നട്ടു പരിപാലിക്കുന്ന തൈകൾ കർഷകർക്ക് 150 രൂപ ക്രമത്തിലാണ് നൽകുന്നതെന്ന് പ്രസിഡന്റ് കെ.ജെ. ടൈറ്റസ് കുന്നേൽ, മാത്യു മുളയ്ക്കൽ എന്നിവർ അറിയിച്ചു.