സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ് ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ നടന്നു. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. കെ രാധകൃഷ്ണന്‍ എം.പി മുഖ്യാതിഥിയായി. ചിറ്റൂര്‍ തത്തമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എല്‍ കവിത അധ്യക്ഷത വഹിച്ചു. ചിറ്റൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ചിറ്റൂര്‍ തത്തമംഗലം വൈസ് പ്രസിഡന്റ് എം. ശിവകുമാര്‍, പൊതുമരാമത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ്സലീം,ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഓമന കണ്ണന്‍കുട്ടി, ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ എം. റാഫി, വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. സുമതി,സെക്രട്ടറി ഇന്‍ ചാര്‍ജ് പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
