കോടിയേരി പുന്നോലില്‍ നിര്‍മിച്ച ജനകീയ ആരോഗ്യ കേന്ദ്രം നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരുകോടി രൂപ വിനിയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഫാമിലി വെല്‍ഫെയര്‍ സെന്ററിന്റെ പഴയ കെട്ടിടം നീക്കം ചെയ്താണ് ജനകീയാരോഗ്യ കേന്ദ്രം നിര്‍മിച്ചത്.

തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എം ജമുനാറാണി ടീച്ചര്‍ അധ്യക്ഷയായി. നഗരസഭ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യു ശ്രീജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ എം.വി ജയരാജന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ സാഹിറ, നഗരസഭ സെക്രട്ടറി സുരേഷ് കുമാര്‍, പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.കെ ധന്യ, സി.കെ രമേശന്‍, സുരേഷ് ബാബു, കെ.എം പത്മനാഭന്‍, എ.കെ സക്കറിയ എന്നിവര്‍ സംസാരിച്ചു.