ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10.30ന് ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് നിര്‍വഹിക്കും. സിവില്‍ സ്റ്റേഷനിലെ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഭാഷാദിന പ്രതിജ്ഞ കളക്ടര്‍ ചൊല്ലിക്കൊടുക്കും. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സന്തോഷ് വള്ളിക്കാട് മുഖ്യപ്രഭാഷണം നടത്തും. എ.ഡി.എം. എന്‍.എം. മെഹറലി അധ്യക്ഷത വഹിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസി. എഡിറ്റര്‍ ഐ.ആര്. പ്രസാദ് സ്വാഗതം ആശംസിക്കും. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍ ആശംസകളര്‍പ്പിക്കും. അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അനിഷ പരിപാടിക്ക് നന്ദി പ്രകാശനം നടത്തും.
