2025 തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സ്ഥാപന മേധാവികള്‍ നവംബര്‍ ഏഴിനകം ഇ- ഡ്രോപ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എ.ഡി.എം കെ ദേവകി അറിയിച്ചു. പോര്‍ട്ടലില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ സെക്ഷന്‍ 132 (2) വകുപ്പ് പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു.
