കൊല്ലം മുനിസിപ്പല്‍ കോര്‍പറേഷന്‍ നവീകരിച്ച കാവനാട് കമ്മ്യൂണിറ്റി ഹാള്‍ നാടിന് സമര്‍പ്പിച്ചു. ഡോ.സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ട് കോടി രൂപ ചെലവിലാണ് 9890 ചതുരശ്രയടിവിസ്തീര്‍ണമുള്ള കമ്മ്യൂണിറ്റി ഹാള്‍ ആധുനിക സൗകര്യങ്ങളോടെ ശീതീകരിച്ചത്. 700 പേര്‍ക്കുള്ള ഇരിപ്പിട സൗകര്യവും ഒരുക്കിയിട്ടുണ്ട്. മേയര്‍ ഹണി അധ്യക്ഷയായി.