പാലക്കാട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശിശുദിന വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി.കെ സതീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. നവംബര്‍ 14 മുതല്‍ 20 വരെ നീണ്ടുനില്‍ക്കുന്ന ശിശുദിന വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. നവംബര്‍ 15ന് ആര്‍.പി.എഫുമായി സഹകരിച്ച് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ സ്‌പെഷ്യല്‍ ഡ്രൈവും, ബോധവല്‍ക്കരണ പരിപാടിയും നടത്തും. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരങ്ങളും, വീഡിയോ പ്രദര്‍ശനവും സംഘടിപ്പിക്കും.

വെണ്ണക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ ജില്ലാ വനിത ശിശു വികസന ഓഫീസര്‍ ടി.വി മിനിമോള്‍ അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം സേതുമാധവന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എസ് ദൃശ്യ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് അവതരിപ്പിച്ചു. ജില്ല ശിശു സംരക്ഷണ ഓഫീസര്‍ ആര്‍ രമ, ചൈല്‍ഡ് ഹെല്പ് ലൈന്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ പി.ആര്‍ രജിത, ശിശു വികസന പദ്ധതി ഓഫീസര്‍ എം സാജിത, സ്‌കൂള്‍ പ്രധാനധ്യാപകന്‍ ബിനോയ് മാത്യു എന്നിവര്‍ സംസാരിച്ചു.