ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച്  പാലക്കാട്‌ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പ് ജീവനക്കാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസും പ്രമേഹ പരിശോധനയും സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം എസ് നിര്‍വഹിച്ചു. ‘പ്രമേഹത്തിന് പ്രായമില്ല ‘ എന്നതാണ് 2025 ലെ പ്രമേഹ ദിനാചരണ സന്ദേശം. പ്രമേഹ രോഗ നിയന്ത്രണത്തെക്കുറിച്ച് ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫീസറും ദേശീയ ജീവിതശൈലി രോഗ നിയന്ത്രണ ജില്ലാ നോഡല്‍ ഓഫീസറുമായ ഡോ കെ പി അഹമ്മദ് അഫ്‌സല്‍ ക്ലാസ് എടുത്തു. തുടര്‍ന്ന് വിവിധ വകുപ്പ് ജീവനക്കാര്‍ക്കായി പ്രമേഹ പരിശോധനയും നടത്തി.

ജില്ലാ ആശുപത്രിയിലെ ജീവിതശൈലി രോഗ നിയന്ത്രണ ക്ലിനിക്കിലെ ജീവനക്കാരും ഡയാറസ്ട്രീറ്റ് നഗര കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും പ്രമേഹ പരിശോധന ക്യാമ്പിന് നേതൃത്വം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് സയന, ഡെപ്യൂട്ടി എജുക്കേഷന്‍ മീഡിയ ഓഫീസര്‍ രജീന രാമകൃഷ്ണന്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ സംസാരിച്ചു.