തദ്ദേശ തിരഞ്ഞെടുപ്പ് പരസ്യ ആവശ്യങ്ങൾക്ക് ബോർഡുകൾ സ്ഥാപിക്കാനായി മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകിയിരിക്കുന്ന ഏക മെറ്റീരിയൽ പോളി എത്തിലിൻ മാത്രമാണെന്ന് ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർ കൂടിയായ ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. ഇതിന് പുറമെ കടലാസ് / 100 ശതമാനം കോട്ടൺ തുണി എന്നിവയും ഉപയോഗിക്കാം. ക്ലോത്ത് എന്ന പേരിൽ അനുമതിയില്ലാത്ത മെറ്റീരിയലുകൾ ചില പ്രിന്റിംഗ് യൂണിറ്റുകളിൽ ഉപയോഗിക്കുന്നുണ്ട്. പോളി കോട്ടൺ മെറ്റീരിയലിന് ഇതുവരെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിച്ചിട്ടില്ല. പ്രസ്തുത മെറ്റീരിയൽ ഉപയോഗിച്ച് കൊണ്ട് പോളി എത്തിലിന്‍ അനുവദിക്കപ്പെട്ട സർട്ടിഫിക്കറ്റിന്റെ ക്യൂ.ആർ കോഡ് പതിച്ച് ബോർഡുകൾ തയ്യാറാക്കുന്നത് പ്രിന്റിംഗ് സ്ഥാപനത്തിന്റെ ലൈസൻസ് വരെ റദ്ദ് ചെയ്യാവുന്ന കുറ്റമാണ്. ഇത്തരം പ്രവൃത്തികൾ കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് 9446700800 എന്ന നമ്പറിലേക്ക് വാട്ട്സാപ്പ് ചെയ്യാം.
